ബെൽജിയത്തിനെതിരെ ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്രസീലിന്റെ പ്രധാന നഷ്ടം മധ്യനിരയിലാകും. റയൽ മാഡ്രിഡിന്റെ മധ്യനിര ഭരിക്കുന്ന കസമേറോ ബെൽജിയത്തിനെതിരെ ബ്രസീൽ നിരയിൽ ഉണ്ടാകില്ല. കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോയ്ക്ക് എതിരെ വാങ്ങിയ മഞ്ഞക്കാർഡാണ് കസമേറോയ്ക്ക് വിനയായത്. ഇത് കസമേരോയുടെ ലോകകപ്പിലെ രണ്ടാം മഞ്ഞക്കാർഡ് ആയിരുന്നു. അണ്ട് മഞ്ഞകാർഡ് ലഭിച്ചാൽ ഒരു കളി സസ്പെൻഷൻ ലഭിക്കും.
സ്വിറ്റ്സർലാന്റിനെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിലും കസമേരോ മഞ്ഞ വാങ്ങിയിരുന്നു. കസമേരോയ്ക്ക് പകരം ഫെർണാണ്ടീനോ ആകും ബെൽജിയത്തിനെതിരെ ഇറങ്ങുക. മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരമാണ് ഫെർണാണ്ടീനോ. ലോകകപ്പിൽ ഇതുവരെ കഴിഞ്ഞ എല്ലാ ബ്രസീൽ മത്സരത്തിലും സബ്സ്റ്റിട്യൂട്ടായി ഫെർണാണ്ടീനോ ഇറങ്ങിയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
