ഫുട്ബോൾ ലോകം കാത്തിരുന്ന അർജന്റീന – ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. കളിക്കളത്തിലെ നാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്. ബ്രസീൽ – അർജന്റീന മത്സരം പുരോഗമിക്കുന്നതിനിടെ ബ്രസീലിയൻ ഹെൽത്ത് ഒഫീഷ്യൽസ് കളിക്കളത്തിലേക്ക് ഇറങ്ങിയതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. അർജന്റീന ബ്രസീലിലലെ ക്വാരന്റൈൻ നിയമങ്ങൾ ലംഘിച്ചെന്ന് പറഞ്ഞാണ് ഹെൽത്ത് ഒഫീഷ്യൽസ് കളിക്കളത്തിലിറങ്ങിയത്.
അർജന്റീനയുടെ പ്രീമിയർ ലീഗ് താരങ്ങളായ എമിലിയാനോ മാർട്ടിനെസ്,ബുയൻഡിയ,റൊമേരോ,ലോ സെൽസോ എന്നിവർ ക്വാരന്റൈൻ മാനദണ്ഡങ്ങൾ പാലിച്ചെല്ലെന്ന് പറഞ്ഞാണ് ഒഫീഷ്യൽസ് കളിക്കളത്തിലേക്ക് ഇറങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിൽ നിന്നുമെത്തിയ താരങ്ങൾ ക്വാരന്റൻ നിയമങ്ങൾ പാലിച്ചില്ലെന്നും അതുകൊണ്ട് തന്നെ താരങ്ങളെ ഡീറ്റെയിൻ ചെയ്യാനാണ് കളിക്കിടെ അധികൃതർ ശ്രമിച്ചത്. ഇംഗ്ലണ്ടിൽ നിന്നും വരുന്നവർ നിർബന്ധിതമായ 14ദിവസത്തെ ക്വാരന്റൈൻ ആണ് ബ്രസീലിലെ നിയമം. ഇത് അർജന്റീനിയൻ താരങ്ങൾ തെറ്റിച്ചെന്നാണ് ആരോപണം. മാർട്ടിനെസ്സ്,റൊമേരോ, ലോ സെൽസോ എന്നിവർ ഉൾപ്പെട്ട ഒഫീഷ്യൽ ലൈനപ്പ് സൗത്ത് അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ മണിക്കൂറുകൾക്ക് മുൻപ് പ്രസിദ്ധീകരിച്ചിരുന്നു.