വീണ്ടും ഒരു അർജന്റീന ബ്രസീൽ പോരാട്ടം ഒരുങ്ങുന്നു, സൗദി അറേബ്യയിൽ വെച്ച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ ലോകത്തെ ഗ്ലാമർ പോരാട്ടമായ ബ്രസീൽ അർജന്റീന പോരിന് ഒരിക്കൽ കൂടെ കളമൊരുങ്ങുന്നു. ഒരു സൗഹൃദ മത്സരമാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. നവംബർ 14നാകും മത്സരം നടക്കുക. സൗദി അറേബ്യ ആകും മത്സരത്തിന് വേദിയാവുക. പ്രവാസി മലയാളികൾക്ക് അവരുടെ ഇഷ്ട ടീമുകളെ കാണാനുള്ള വലിയ ഒരു അവസരം കൂടിയാകും ഇത്.

പക്ഷെ ഈ ചിരവൈരികളുടെ പോരാട്ടത്തിൽ മെസ്സി ഉണ്ടാകാൻ സാധ്യതയില്ല. ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ഇപ്പോൾ മെസ്സിയെ വിലക്കിയിരിക്കുകയാണ്. ആ വിലക്ക് അവസാനിച്ചാൽ മാത്രമേ മെസ്സിക്ക് കളിക്കാൻ ആവുകയുള്ളൂ. മെസ്സി ഇല്ലായെങ്കിലും ബാക്കി പ്രമുഖ താരങ്ങൾ ഒക്കെ മത്സരത്തിന് എത്തും. നെയ്മർ അടക്കം സൗദിയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.