ബൗളിംഗ് മികവില്‍ വിജയം പിടിച്ചെടുത്ത് ഐബിഎസ്

Sports Correspondent

അനന്തപുരി ഹോസ്പിറ്റല്‍സ് ട്രിവാന്‍ഡ്രം കോര്‍പ്പറേറ്റ് ടി20യില്‍ എന്‍വെസ്റ്റ്നെറ്റിനെതിരെ ബൗളിംഗ് കരുത്തില്‍ 41 റണ്‍സിന്റെ വിയം പിടിച്ചെടുത്ത് ഐബിഎസ്. ഇന്നലെ നടന്ന മത്സരത്തില്‍ എന്‍വെസ്റ്റ്നെറ്റ് ഐബിഎസിനെ 17 ഓവറില്‍ 118/9 എന്ന സ്കോറില്‍ എറിഞ്ഞ് പിടിച്ചപ്പോള്‍ ഐബിഎസ് എതിരാളികളെ 77 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

വിഷ്ണു രാമചന്ദ്രന്‍ 4 വിക്കറ്റും രഞ്ജിത്ത് കൃഷ്ണന്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ ഉണ്ണി രണ്ട് വിക്കറ്റ് നേടി. 16.2 ഓവറിലാണ് എന്‍വെസ്റ്റ്നെറ്റ് ഓള്‍ഔട്ട് ആയത്. എന്‍വെസ്റ്റ്നെറ്റിനായി അമിത്(21), മിഥുന്‍(16) എന്നിവരാണ് പൊരുതി നോക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐബിഎസ് നിരയില്‍ 16 റണ്‍സ് നേടിയ രാഹുല്‍ ആണ് ടോപ് സ്കോറര്‍. ശ്രീകാന്ത് നായര്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ചാര്‍ഡ് ജോണ്‍സണ്‍, സന്തോഷ് ഹരിഹരന്‍ എന്നിവര്‍ 13 റണ്‍സ് നേടിയപ്പോള്‍ ഉമേഷ് കുമാര്‍ 12 റണ്‍സും നേടി.

എന്‍വെസ്റ്റ്നെറ്റിന് വേണ്ടി ശങ്കര്‍ നാലും അശ്വന്ത് രണ്ടും വിക്കറ്റ് നേടി.