എമിലിയ റോമഗ്ന ഗ്രാന്റ് പ്രീയിൽ ഹാമിൾട്ടനെ മറികടന്ന ബോട്ടാസിന് പോൾ പൊസിഷൻ

Bottas
- Advertisement -

ഇറ്റലിയിൽ 2006 നു ശേഷം ആദ്യമായി ഇമോള ട്രാക്കിൽ നടക്കുന്ന ഫോർമുല വൺ ഗ്രാന്റ് പ്രീ റേസിൽ യോഗ്യതയിൽ ഒന്നാമത് എത്തി മെഴ്‌സിഡസ് ഡ്രൈവർ വെറ്റാറി ബോട്ടാസ്. സഹ ഡ്രൈവർ ആയ ലൂയിസ് ഹാമിൾട്ടനെ മറികടന്നു ആണ് ബോട്ടാസ് എമിലിയ റോമഗ്ന ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ സ്വന്തമാക്കിയത്. യോഗ്യതയിൽ ഉടനീളം മുന്നിൽ നിന്ന ഹാമിൾട്ടനെ തന്റെ അവസാന ലാപ്പിൽ ആണ് ബോട്ടാസ് മറികടന്നത്. ഓസ്ട്രിയയിൽ നടന്ന സീസണിലെ ആദ്യ ഗ്രാന്റ് പ്രീക്കു ശേഷം പോൾ പൊസിഷൻ വിജയം ആക്കി മാറ്റാൻ ആവും ബോട്ടാസിന്റെ ശ്രമം. തുടർച്ചയായ ഏഴാം ജയമാണ് ഉടമകൾ എന്ന നിലയിൽ മെഴ്‌സിഡസ് നാളെ ലക്ഷ്യം വക്കുക.

റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ആണ് മൂന്നാമത് ആയി യോഗ്യത നേടിയത്. അതേസമയം ആൽഫ തൗരിയുടെ പിയരെ ഗാസ്‌ലി അപ്രതീക്ഷിതമായി നാലാമത് എത്തി. റെനാൽട്ടിന്റെ ഡാനിയേൽ റിക്കാർഡോ അഞ്ചാമത് എത്തിയപ്പോൾ കടുത്ത സമ്മർദ്ദം നേരിടുന്ന റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ അൽബോൻ ആറാമത് ആയി. അതേസമയം ഫെരാരിയുടെ ചാൾസ് ലേക്ലെർക്ക് ഏഴാമത് ആയപ്പോൾ സഹ ഫെരാരി ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ 14 സ്ഥാനത്ത് ആണ് യോഗ്യത നേടിയത്. അവസാന ലാപ്പിലെ മോശം പ്രകടനം നാളെ ആവർത്തിക്കാതിരിക്കാൻ ആവും ഹാമിൾട്ടൻ റേസിൽ ശ്രമിക്കുക എന്നുറപ്പാണ്.

Advertisement