ഇതിഹാസ ജർമ്മൻ ടെന്നീസ് താരം ബോറിസ് ബെക്കർ ബ്രിട്ടനിൽ ജയിലിൽ. 17 മത്തെ 1985 ൽ വിംബിൾഡൺ കിരീടം ഉയർത്തി 37 വർഷങ്ങൾക്ക് ശേഷം ആണ് താരത്തെ ബ്രിട്ടീഷ് കോടതി രണ്ടര വർഷത്തേക്ക് ശിക്ഷിക്കുന്നത്. 2017 ൽ താൻ പാപ്പരാണ് എന്നു പ്രഖ്യാപിച്ച ശേഷം ബോറിസ് ബെക്കർ നടത്തിയ ക്രമക്കേടുകൾ ആണ് താരത്തെ ജയിലിൽ എത്തിച്ചത്.
പാപ്പരാണ് എന്നു പ്രഖ്യാപിച്ചതിനു ശേഷം കോടികൾ വരുന്ന ആസ്തികൾ അദ്ദേഹം മറച്ചു വച്ചതായി കോടതി കണ്ടത്തി. ഏകദേശം 50 മില്യൺ പൗണ്ട് കടം ഉള്ളപ്പോൾ ആണ് ഇവരിൽ നിന്നെല്ലാം തന്റെ സ്വത്ത് വിവരങ്ങൾ അദ്ദേഹം മറച്ചു വച്ചത്. കടം കൊടുക്കുന്നത് ഒഴിവാക്കാൻ ആയാണ് 2012 മുതൽ ബ്രിട്ടനിൽ ജീവിക്കുന്ന അദ്ദേഹം സ്വത്ത് വിവരങ്ങൾ മറച്ചു വച്ചത്. 6 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ ബോറിസ് ബെക്കർ തന്റെ അച്ചടക്കമില്ലാത്ത വ്യക്തിജീവിതം കൊണ്ടു കുപ്രസിദ്ധി നേടിയ താരം കൂടിയാണ്.