ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ ശത്രുതയിൽ ബോകാ ജൂനിയേഴ്‌സ്! സൂപ്പർ ക്ലാസിക്കോയിൽ റിവർ പ്ലേറ്റിനെ തോൽപ്പിച്ചു

20220912 042848

ക്ലബ് ഫുട്‌ബോളിൽ എന്നല്ല ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ശത്രുതയായ ബോകാ ജൂനിയേഴ്‌സ്, റിവർ പ്ലേറ്റ് സൂപ്പർ ക്ലാസിക്കോ പോരാട്ടത്തിൽ ജയം കണ്ടു ബോകാ. എതിരില്ലാത്ത ഒരു ഗോളിന് ആണ് അവർ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ജയം കണ്ടത്. എല്ലാ ആവേശവും കണ്ട മത്സരത്തിൽ 11 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും ആണ് പിറന്നത്. പന്ത് കൈവശം വക്കുന്നതിൽ റിവർ പ്ലേറ്റ് ആധിപത്യം ആണ് കാണാൻ ആയത്.

സൂപ്പർ ക്ലാസിക്കോ

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 65 മത്തെ മിനിറ്റിൽ ബോകാ ജൂനിയേഴ്‌സ് വിജയഗോൾ നേടി. യുവാൻ റാമിറസിന്റെ കോർണറിൽ നിന്നു ശക്തമായ ഹെഡറിലൂടെ മുൻ മാഴ്സെ താരം ദാരിയോ ബെനഡറ്റോ ഗോൾ നേടുക ആയിരുന്നു. ഗോൾ നേടിയ ശേഷം ഭ്രാന്തമായ ആവേശത്തിലായ ആരാധകരിലേക്ക് താരം ഓടി കയറി. 97 മത്തെ മിനിറ്റിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അർജന്റീനയുടെ മാർകോസ് റോഹോക്ക് ചുവപ്പ് കാർഡ് കണ്ടെങ്കിലും ബോകാ ജൂനിയേഴ്‌സ് ജയം കൈവിട്ടില്ല. നിലവിൽ ലീഗിൽ ബോകാ ജൂനിയേഴ്‌സ് നാലാമതും റിവർ പ്ലേറ്റ് ഏഴാം സ്ഥാനത്തും ആണ്.