പെസ് ടൂർണമെന്റ് നടത്തി കേരളത്തിന് സഹായഹസ്തവുമായി മഞ്ഞപ്പട

Newsroom

കേരളം കൊറോണ കാലത്ത് കഷ്ടപ്പെടുന്ന സമയത്ത് സഹായ ഹസ്തവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ ആയ മഞ്ഞപ്പട. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ സംഭാവന തന്നെ നൽകിയിരിക്കുകയാണ്. 1.42ലക്ഷമാണ് മഞ്ഞപ്പട ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഇന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആണ് ഈ സംഭാവന ലഭിച്ചതായി അറിയിച്ചത്.

മൊബൈൽ ഗെയിമായ പെസ് ടൂർണമെന്റ് ഓൺലൈനായി നടത്തിയാണ് മഞ്ഞപ്പട ഈ പണം സ്വരൂപിച്ചത്. ആയിരത്തിൽ അധികം പേർ പങ്കെടുത്ത ടൂർണമെന്റിന്റ് എൻട്രി ഫീസാണ് ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിച്ചത്. ഈ സമയത്ത് ഇത്തരമൊരു സഹായവുമായി വന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നടപടി ഏറെ പ്രശംസനീയമാണ്.