പാകിസ്ഥാൻ താരങ്ങൾ മനഃപൂർവം മോശം പ്രകടനം നടത്തിയെന്ന് മുൻ താരം

- Advertisement -

2009ലെ ന്യൂസിലാൻഡ് പരമ്പരയിൽ ചില പാകിസ്ഥാൻ താരങ്ങൾ മനഃപൂർവം മോശം പ്രകടനം നടത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ റാണ നവീദ്. അന്നത്തെ ക്യാപ്റ്റനായിരുന്ന യൂനിസ് ഖാനെതിരെ ചില സീനിയർ താരങ്ങൾ നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും റാണ നവീദ് പറഞ്ഞു. അന്ന് യൂനിസ് ഖാനെതിരെ സീനിയർ താരങ്ങൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാവാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് താൻ പരമ്പരയിൽ നിന്ന് പിന്മാറിയതെന്നും റാണ നവീദ് പറഞ്ഞു.

2009ൽ യു.എ.യിൽ വെച്ച് നടന്ന പരമ്പരയിലാണ് പാകിസ്ഥാൻ താരങ്ങൾ മനഃപൂർവം മോശം പ്രകടനം നടത്തിയതെന്ന് റാണ നവീദ് പറഞ്ഞു. അന്ന് ആദ്യ മത്സരം 138 റൺസിന് അനായാസം ജയിച്ച പാകിസ്ഥാൻ  തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ മോശം പ്രകടനം പുറത്തെടുത്ത് ടീമിനെ മനഃപൂർവം തോൽപ്പിക്കുകയായിരുന്നുവെന്നും റാണ നവീദ് പറഞ്ഞു. പാകിസ്ഥാന് വേണ്ടി 9 ടെസ്റ്റ് മത്സരങ്ങളും 74 ഏകദിന മത്സരങ്ങളും 4 ടി20 മത്സരങ്ങളും കളിച്ച താരമാണ് റാണ നവീദ്.

Advertisement