കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് എത്തി

Newsroom

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 200 മുതൽ 2000 രൂപ വരെയുള്ള ടിക്കറ്റുകളുടെ വിൽപ്പനയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിന് ഒഴികെ ബാക്കി മത്സരങ്ങൾക്ക് ഒക്കെ പഴയ ടിക്കറ്റ് വില തന്നെ ബ്ലാസ്റ്റേഴ്സ് ഈ സീസണിലും തുടരും.

200 രൂപയുടെ ഗ്യാലറി ടിക്കറ്റ് ആകും ഏറ്റവും വില കുറവുള്ള ടിക്കറ്റ്. ആദ്യ മത്സരത്തിന് ഇത് 250 ആകും.  സൗത്ത് ഗാലറിയിലും നോർത്ത് ഗാലറിയിലുമാണ് ഈ ടിക്കറ്റുകൾ. ബ്ലോക്ക് ബിയിലും ബ്ലോക്ക് ഡിയിലും കയറാൻ ആദ്യ ദിവ 500 രൂപയുടെ ടിക്കറ്റുകൾ ആണ് വേണ്ടത്. ബാക്കി മത്സരങ്ങൾക്ക് 400 രൂപ ആയിരിക്കും.

വി.ഐ.പി ടിക്കറ്റുകൾക്ക് 2000 രൂപയാണ് ആദ്യ ദിവസത്തിൽ വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 1250 ആയിരുന്നു. വെസ്റ്റ് ഗാലറിയിലും ഈസ്റ്റ് ഗ്യാലറിയിലും ആദ്യ ദിവസം 300 രൂപയാണ് ടിക്കറ്റ് തുക. ബാക്കി ദിവസങ്ങളിൽ ഇത് 250 ആകും. ഇതിനെല്ലാം പുറമെ 850 രൂപയുടെ ടിക്കറ്റുകളും 500 രൂപയുടെ ടിക്കറ്റുകളും ലഭ്യമാണ്. 

ഒക്ടോബർ 20ന് നടക്കുന്ന എ ടി കെ കൊൽക്കത്തയ്ക്ക് എതിരായ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ടിക്കറ്റുകൾ പേ ടിയെം വഴിയും, insider.in വെബ്സൈറ്റ് വഴിയും വാങ്ങാം.