കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പുതിയ സീസണായി മികച്ച രീതിയിലാണ് ഒരുങ്ങുന്നത്. സെപ്റ്റംബർ വരെ സീസൺ തുടങ്ങാൻ ഉണ്ടെങ്കിലും നേരത്തെ തന്നെ മികച്ച ടീമിനെ അണിയറയിൽ ഒരുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന രണ്ട് ദിവസങ്ങളിൽ രണ്ട് പുതിയ വിദേശ താരത്തെയും ഒപ്പം മൂന്ന് പഴയ താരങ്ങൾ ക്ലബിനൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ ടീമിന്റെ ഒരു രൂപം തന്നെ തെളിഞ്ഞു വരികയാണ്.
പുതുതായി ടീമിൽ എത്തിയത് സ്ലൊവേനിയൻ ഫോർവേഡായ മറ്റെഹ് പൊപ്ലാനികും സെർബിയൻ താരമായ സ്ലാവിയ സ്റ്റൊഹ്നവിചുമാണ്. മികച്ച ഫോമിൽ ഉള്ള ഇരു താരങ്ങളും കേരളത്തിന്റെ അറ്റാക്ക് മികച്ചതാക്കി മാറ്റിയേക്കും. ഇരുവരും അടക്കം ഇപ്പോൾ കേരളബ്ലാസ്റ്റേഴ്സിൽ ആറ് വിദേശ താരങ്ങളുടെ കാര്യം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള പെകൂസൺ, കിസിറ്റോ, ലാകിച് പെസിച്, പിന്നെ കഴിഞ്ഞ ആഴ്ച കേരള ടീമിൽ എത്തിയ സിറിൽ കാലി എന്നിവരാണ് ഇപ്പോൾ വിദേശ താരങ്ങളായി ടീമിൽ ഉള്ളത്.
ഏഴ് വിദേശ താരങ്ങളെ ആണ് ടീം സൈൻ ചെയ്യേണ്ടത്. അതിൽ ആറ് താരങ്ങൾ ഇപ്പോൾ തന്നെ ആയിരിക്കുകയാണ്. ഇയാൻ ഹ്യൂം ക്ലബിൽ തുടരില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഇനി വരാൻ പോകുന്ന ഒന്നോ രണ്ടോ വിദേശ സൈനിംഗുകളിൽ വലിയ ഒരു പേരുണ്ടാകാനും സാധ്യതയുണ്ട്.
പ്രീ സീസൺ മത്സരങ്ങൾ ഈ മാസം അവസാനം നടക്കുന്നത് കൊണ്ടു കൂടിയാണ് കേരളം സൈനിംഗ് വേഗത്തിൽ ആക്കിയത്. നേരത്തെ ഇന്ത്യൻ താരങ്ങളായ അനസ് എടത്തൊടിക, ധീരജ് സിംഗ്, നവീൻ കുമാർ, ഹാളിചരൺ നർസാരി, അബ്ദുൽ ഹക്കു തുടങ്ങിയവരെയും കേരളം ടീമിലേക്ക് എത്തിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial