കേരള ബ്ലാസ്റ്റേഴ്സിന് എന്താണ് സംഭവിക്കുന്നത്. കലിപ്പ് അടക്കണം കപ്പ് അടിക്കണം എന്നു പറഞ്ഞു പുതിയ സീസണായി ഒരുങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസൺ പകുതിയോടടുക്കുമ്പോഴും ഒരു താളവും കളത്തിൽ കിട്ടിയിട്ടില്ല എന്നതാണ് സത്യം. 8 മത്സരങ്ങളിൽ വെറും 1 ജയം മാത്രമെ ഉള്ളൂ എന്നത് തന്നെ ആരുടെയും കലിപ്പ് അടക്കാൻ റെനെ മുളൻസ്റ്റീനും സംഘത്തിനും ഇതുവരെ ആയിട്ടില്ല എന്നതിന് തെളിവാണ്.
കഴുത്ത് അറ്റ് വീണാലും ബ്ലാസ്റ്റേഴ്സിനു വേണ്ടി ശബ്ദം മുഴക്കുന്ന ആരാധകർ മാത്രമാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കപ്പടിക്കണം എന്ന രണ്ടാമത്തെ ആഗ്രഹത്തിന് ജീവൻ ബാക്കിയുണ്ടാകാനുള്ള ഒരേയൊരു കാരണം. എന്ത് നടന്നാലും അഹങ്കരിക്കാൻ ആരാധകർ ഉണ്ട് എന്ന മയക്കത്തിലാണോ കളിക്കാർ എന്നതാണ് ചോദ്യം.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തുടക്കത്തിൽ ഇത്തിരി തപ്പി തടഞ്ഞപ്പോഴും ടീമിനു വേണ്ടി മയ്യും മനസ്സും മറന്ന് കളിക്കുന്ന കുറേ കളിക്കാർ ടീമിനൊപ്പം ഉണ്ടായിരുന്നു. ഹെങ്ബർട്ടിനു ക്യാപ്റ്റൻ ഹ്യൂസിനും ഉൾപ്പെടെയുള്ളവർ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതും അതുകൊണ്ടാണ്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിൽ ഇതുവരെ കളത്തിൽ ആ ആത്മാർത്ഥത കാണാനില്ല.
ഒരു കൂട്ടം മടിയന്മാരെ പോലെയാണ് കളിക്കാർ കളിക്കുന്നത്. ഒരു ഗോളിന് പിറകിൽ ആയാൽ പോലും പന്തുമായി മുന്നേറാനുള്ള ആവേശമോ 50-50 പന്തുകൾ വിജയിക്കാനുള്ള ശ്രമോ ബ്ലാസ്റ്റേഴ്സിന്റെ ടീമിൽ നിന്ന് കാണാനില്ല. കളി കഴിഞ്ഞും കളിക്കു മുന്നേയും സാമൂഹിക മാധ്യമങ്ങളിൽ ആരാധകരെ നല്ലതു പറഞ്ഞാൽ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാം എന്ന ആശ്വാസത്തിലാണ് കളിക്കാർ എന്നു തോന്നും.
ഒരുപാട് പ്രതീക്ഷയോടെ എത്തിയ റെനെ മുളൻസ്റ്റീനും കാര്യമായ ചലനങ്ങൾ ഫുട്ബോൾ സ്റ്റൈലിൽ പോലും ബ്ലാസ്റ്റേഴ്സ് ടീമിൽ കൊണ്ടുവരാൻ ഇതുവരെ ആയിട്ടില്ല എന്നതാണ് സത്യം. മിഡ്ഫീൽഡിൽ ഒരു നല്ല കൂട്ടുകെട്ട് കണ്ടെത്താൻ വരെ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ആയില്ല. ഡിഫൻഡറായ കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ബ്രൗണിനെ മിഡ്ഫീൽഡിൽ കൊണ്ടുവരേണ്ട ഗതികേടിലാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സ്.
എട്ടാമത്തെ സൈനിംഗ് ആയ വിദേശ മിഡ്ഫീൽഡർ എത്തുന്നതോടെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നു കരുതാം, എന്നാലും കിടക്കുന്നു ഒരായിരം പ്രശ്നങ്ങൾ വേറെയും. ഏറ്റവും കൂടുതൽ ബ്ലാസ്റ്റേഴ്സ് ആരാധകർ വെറുത്തിരുന്ന ബെംഗളൂരുവിനോട് വളരെ ദയനീയമായി പരാജയപ്പെട്ടിട്ടും ആരാധകർ പിറകിൽ ഉണ്ടെങ്കിൽ അവർ ഇതിലും മികച്ചത് അർഹിക്കുന്നു കേരള ബ്ലാസ്റ്റേഴ്സ്.
എതിരാളികളൊക്കെ വന്നു അത്ഭുതപെട്ട്, ബഹുമാനിക്കുകയും നന്ദി പറയുകയും ചെയ്ത ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടത്തിനോട് ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരും ഇത്തിരി ബഹുമാനവും നന്ദിയും കാണിക്കണം. കാണിച്ച് തുടങ്ങണം. ഇല്ലായെങ്കിൽ കലിപ്പ് പോലും അടങ്ങില്ല കപ്പ് അവിടെ നിക്കട്ടെ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial