ആളു മാറി ചുവപ്പു കാർഡ്, ബഗാൻ ചെന്നൈ സിറ്റി മത്സരത്തിൽ റഫറിക്ക് വൻ അബദ്ധം

Newsroom

ഇന്ന് നടന്ന ചെന്നൈ സിറ്റി മോഹൻ ബഗാൻ ഐ ലീഗ് മത്സരത്തിൽ ചർച്ചയായത് റഫറിയുടെ അബദ്ധമായിരുന്നു. കളിക്കിടെ റഫറി ചുവപ്പ് കാർഡ് കൊടുത്ത കളിക്കാരൻ മാറിപോയതാണ്. ചെന്നൈ സിറ്റി താരം എഡ്വിൻ വാൻസ്പോളിന് രണ്ടാമത്തെ മഞ്ഞകാർഡ് ആണ് എന്നു കരുതി റഫറി ചുവപ്പ് കാർഡ് കൊടുക്കുക ആയിരുന്നു‌. യഥാർത്ഥത്തിൽ രണ്ടാമത്തെ മഞ്ഞകാർഡ് കിട്ടിയത് ചെന്നൈ ഡിഫൻഡർ താരിഫിനായിരുന്നു.


മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ഈ അബദ്ധം നടന്നത്. വാൻസ്പോൾ കളത്തിന് പുറത്ത് പോകേണ്ടി വന്നപ്പോൾ രണ്ട് മഞ്ഞകാർഡ് ലഭിച്ച താരിഫ് കളത്തിൽ തുടർന്നു. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial