വിദേശ താരങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തി ബിഗ്ബാഷ്

Staff Reporter

പ്ലെയിങ് ഇലവനിൽ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണത്തിൽ മാറ്റംവരുത്തി ബിഗ്ബാഷ് ലീഗ്. നേരത്തെ പ്ലെയിങ് ഇലവനിൽ 2 വിദേശ താരങ്ങളെ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ ഇത് ഇപ്പോൾ 3 താരങ്ങളെയാണ് ഉയർത്തിയത്.

നേരത്തെ ഓസ്ട്രേലിയൻ യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നത് കുറയാതിരിക്കാൻ വേണ്ടിയാണ് ഒരു ടീമിൽ 2 വിദേശ താരം മതിയെന്ന നിയമം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് കൊണ്ടുവന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

നിലവിൽ ഡേവിഡ് മലൻ(ഹൊബാർട് ഹരികെയ്ൻസ്), അലക്സ് ഹെയ്ൽസ് (സിഡ്‌നി തണ്ടർ), ലിയാം ലിവിങ്സ്റ്റൺ( പെർത് സ്‌കോർച്ചേഴ്‌സ്), ടോം ബാന്റൺ( ബ്രിസ്‌ബേൻ ഹീറ്റ്), ടോം കൂരൻ( സിഡ്‌നി സിക്സേഴ്സ് ) എന്നീ വിദേശ താരങ്ങളെ ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ബിഗ്ബാഷ് ലീഗ് ഡിസംബർ 3നാണ് ആരംഭിക്കുന്നത്.