ജൊസേബ ബെറ്റിയ ഇനി പഞ്ചാബിൽ

Img 20201015 161903

മോഹൻ ബഗാനു വേണ്ടി കഴിഞ്ഞ ഐ ലീഗിൽ തകർത്തു കളിച്ച ജൊസേബ ബെറ്റിയയെ ഐ ലീഗ് ക്ലബായ പഞ്ചാബ് എഫ് സി സ്വന്തമാക്കി. പുതിയ ഉടമകളുടെ കീഴിൽ പുതിയ മുഖവുമായി എത്തുന്ന പഞ്ചാബ് എഫ് സി മികച്ച സ്ക്വാഡ് തന്നെയാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബെറ്റിയയെ സൈൻ ചെയ്തത്. രണ്ട് വർഷത്തെ കരാർ ആണ് താരം ഒപ്പുവെച്ചത്.

കഴിഞ്ഞ ഐ ലീഗ് സീസണിൽ മോഹൻ ബഗാനും വേണ്ടി 9 അസിസ്റ്റും മൂന്ന് ഗോളുകളും നേടിയ താരമാണ് ബെറ്റിയ. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ബെറ്റിയക്ക് മോഹൻ ബഗാന്റെ ലീഗ് കിരീടത്തിൽ വലിയ പങ്ക് തന്നെ ഉണ്ടായിരുന്നു. ബെറ്റിയയെ എ ടി കെ മോഹൻബഗാൻ നിലനിർത്തും എന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. 30കാരനായ താരം മുൻ റയൽ സോസിഡാഡ് താരമാണ്.

Previous articleബെംഗളൂരു എഫ് സി പ്രീസീസൺ സ്ക്വാഡിൽ നാലു മലയാളികൾ
Next articleവിദേശ താരങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തി ബിഗ്ബാഷ്