ആരാധകരുടെ മോശം പെരുമാറ്റം വിനയായത് ബെംഗളൂരു എഫ്സിക്കാണ്. പതിനഞ്ച് ലക്ഷം രൂപയാണ് പിഴ ഇനത്തിൽ ബെംഗളൂരു എഫ്‌സി അടക്കേണ്ടത്. കഴിഞ്ഞ സീസണിൽ മാച്ച് ഒഫീഷ്യലുകള്‍ക്കെതിരെ ബെംഗളൂരു ആരാധകര്‍ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതിയാണ് ബെംഗളൂരുവിനെതിരെ പിഴ ശിക്ഷ ചുമത്തിയത്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് ആരാധകരുടെ മോശം പെരുമാറ്റം എങ്കിലും ഇതൊരു പാറ്റേണായി പരിഗണിച്ചാണ് അച്ചടക്ക സമിതി ശിക്ഷ നടപടിയുമായി മുന്നോട്ടു പോയത്.
യൂറോപ്പ്യൻ ഫുട്ബാളിൽ സ്ഥിരം സംഭവമാണെങ്കിലും ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയില്‍ ആരാധകരുടെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഒരു ക്ലബ്ബിന് പിഴയൊടുക്കേണ്ടി വന്നത്. ലീഗിനിടെ ബെംഗളൂരു ആരാധകര്‍, മാച്ച് ഒഫീഷ്യലുകള്‍ക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ചു എന്നതാണ് അച്ചടക്ക സമിതിയുടെ സുപ്രധാനമായ കണ്ടെത്തൽ. ലീഗ് മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സ്, പൂനെ സിറ്റി എന്നിവയുമായുള്ള മത്സരത്തിലും ചെന്നൈയിൻ എതിരായുള്ള ഫൈനലിലും ബെംഗളൂരു ആരാധകരുടെ മോശം പെരുമാറ്റം ഉണ്ടായി.