ബെത്ത് മൂണി തിളങ്ങി, ബ്രിസ്ബെയിന്‍ ഹീറ്റിനു കന്നി വനിത ബിഗ് ബാഷ് കിരീടം

- Advertisement -

വനിത ബിഗ് ബാഷ് കിരീടം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് തങ്ങളുടെ കന്നി കിരീടം ബ്രിസ്ബെയിന്‍ ഹീറ്റ് കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സ് 131/7 എന്ന സ്കോറാണ് നേടിയത്. എല്‍സെ പെറി(33), ഡെയിന്‍ വാന്‍ നീക്കെര്‍ക്ക്(32*) എന്നിവരുടെ പ്രകടനത്തിനൊപ്പം ആഷ്ലെ ഗാര്‍ഡ്നര്‍ 23 റണ്‍സും നേടിയാണ് ടീമിനെ 131 റണ്‍സിലേക്ക് നയിച്ചത്. ഹീറ്റിനായി ഗ്രെയിസ് ഹാരിസ് മൂന്നും ഡെലീസ്സ കിമ്മിന്‍സ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹീറ്റിനു തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ബെത്ത് മൂണിയുടെ ബാറ്റിംഗ് മികവ് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 4 പന്ത് ബാക്കി നില്‍ക്കെയാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം മറികടന്നത്. 65 റണ്‍സ് നേടിയ മൂണിയ്ക്ക് പിന്തുണയായി കിര്‍ബി ഷോര്‍ട്ട് മാത്രമാണ് 29 റണ്‍സുമായി ഹീറ്റ് നിരയില്‍ തിളങ്ങിയത്.

ഡെയിന്‍ വാന്‍ നീക്കെര്‍ക്ക്, ഇറിന്‍ ബേണ്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും വാലറ്റം നിര്‍ണ്ണായക റണ്‍സ് നേടി ലക്ഷ്യം മറികടക്കുവാന്‍ ഹീറ്റിനെ സഹായിക്കുകയായിരുന്നു.

Advertisement