കിംഗ് ബെൻസീമയ്ക്ക് ഹാട്രിക്ക്!! ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് മേൽ പറന്ന് റയൽ മാഡ്രിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ കണ്ടത് ബെൻസീമയുടെ ആറാട്ട് തന്നെയായിരുന്നു. ചെൽസിയെ ലണ്ടണി വന്ന് നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചപ്പോൾ മൂന്ന് ഗോളുകളും നേടിയത് കരീം ബെൻസീമ തന്നെ. തുടർച്ചയായ രണ്ട് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഹാട്രിക്ക്. അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പി എസ് ജിക്ക് എതിരെയും കരീം ബെൻസീമ ഹാട്രിക്ക് നേടിയിരുന്നു.

ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ നല്ല തുടക്കമാണ് റയൽ മാഡ്രിഡിന് ലഭിച്ചത്. അവർക്ക് 9ആം മിനുട്ടിൽ തന്നെ നല്ല അവസരം ലഭിച്ചു. പക്ഷെ വിനീഷ്യസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 21ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ വന്നത്. ബെൻസീമയുടെ പാസിലൂടെ ആരംഭിച്ച അറ്റാക്ക് വിനീഷ്യസിൽ എത്തുകയും വിനീഷ്യ ഒരു ക്രോസിലൂടെ ബെൻസീമയെ കണ്ടെത്തുകയും ചെയ്തു. ബെൻസീമയുടെ ഹെഡർ തടയാൻ ചെൽസി ഗോൾ കീപ്പർ മെൻഡിക്ക് ആയില്ല.20220407 010028

ഇത് കഴിഞ്ഞ് മൂന്ന് മിനുട്ടുകൾക്ക് അകം വീണ്ടും ബെൻസീമയുടെ ഹെഡർ. ഇത്തവണയും മെൻഡിക്ക് മറുപടിയില്ല. മോഡ്രിച് ആയുരുന്നു ബെൻസീമയ്ക്ക് ഈ ക്രോസ് നൽകിയത്.

40ആം മിനുട്ടിൽ ഹവേർട്സിന്റെ ഒരു ഗോളിലൂടെ ചെൽസി കളിയിലേക്ക് തിരികെ വന്നു. ജോർഗീഞ്ഞോയുടെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിർന്നു ഹവേർട്സ് വല കണ്ടെത്തിയത്. രണ്ടാം പകുതിയിൽ തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് ചെൽസി രണ്ടാം പകുതി ആരംഭിച്ചത്.

പക്ഷെ അവർക്ക് തുടക്കത്തിൽ തന്നെ പാളി. ഗോൾ ലൈൻ വിട്ടു വന്ന മെൻഡി പന്ത് ബെൻസീമയ്ക്ക് സമ്മനിച്ചു. ബെൻസീമ അനായാസം പന്ത് വലയിൽ. എത്തിച്ച് ഹാട്രിക്ക് പൂർത്തിയാക്കി. ഇതിനു ശേഷ മാറ്റങ്ങൾ വരുത്തിയും അറ്റാക്ക് ചെയ്തും കളിയിലേക്ക് മടങ്ങി വരാൻ ചെൽസി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.

ഇനി അടുത്ത ആഴ്ച മാഡ്രിഡിൽ ചെന്ന് അത്ഭുതങ്ങൾ കാണിച്ചാൽ മാത്രമെ നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് ഇനി സെമി ഫൈനൽ കാണാൻ ആകു.