ബെൻസീമ ഫ്രാൻസ് ടീമിൽ തിരികെയെത്തും, യൂറോ കപ്പിൽ കളിക്കും

Img 20201210 032747
- Advertisement -

ആരാധകരുടെ പ്രതിഷേധങ്ങൾ അവസാനം ഫലം കാണുന്നു. റയൽ മാഡ്രിഡ് സ്ട്രൈക്കർ കരിം ബെൻസീമ ഫ്രാന ദേശീയ ടീമിലേക്ക് തിരികെയെത്തും. താരത്തെ യൂറോ കപ്പിനായുള്ള 26 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്താൻ ദെഷാംസ് തീരുമാനിച്ചിരിക്കുകയാണ്. അവസാന ആറു വർഷമായി ബെൻസീമയെ ഫ്രാൻസ് ദേശീയ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ടീമംഗവുമായി ഉണ്ടായ ഒരു പ്രശ്നം കാരണമായിരുന്നു ദെഷാംസ് ബെൻസീമയെ ദേശീയ ടീമിനായി പരിഗണിക്കുന്നത് നിർത്തിയത്.

ബെൻസീമയ്ക്ക് കഴിഞ്ഞ യൂറോ കപ്പിലും 2018ൽ ഫ്രാൻസ് കിരീടം നേടിയ ലോകകപ്പിലും കളിക്കാൻ ആയിരുന്നില്ല. എന്നാൽ ഇനിയും ബെൻസീമയെ പുറത്തിരുത്താൻ കഴിയില്ല എന്ന് ദെഷാംസിന് മനസ്സിലായി. റയൽ മാഡ്രിഡിനായി അത്രയും മികച്ച ഫുട്ബോൾ ആണ് കുറേ കാലമായി ബെൻസീമ കാഴ്ചവെക്കുന്നത്. ഫ്രാൻസ് ദേശീയ ടീമിനായി 81 മത്സരങ്ങൾ ഇതിനുമുമൊ ബെൻസീമ കളിച്ചിട്ടുണ്ട്. ബെൻസീമയും എമ്പപ്പെയും ഗ്രീസ്മനും ഒക്കെ ആകുമ്പോൾ ലോക ചാമ്പ്യന്മാരുടെ അറ്റാക്ക് കൂടുതൽ ശക്തമാകും.

Advertisement