ഐ എസ് എല്ലിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണെങ്കിലും ബെംഗളൂരു എഫ് സി ടീമിന്റെ ശക്തി കൂട്ടുകയാണ്. പുതിയ ഒരു വിദേശ താരവുമായി ബെംഗളൂരു എഫ് സി ചർച്ചയിലാണ് എന്നാണ് വിവരങ്ങൾ. ഒരു വിദേശ താരവും മറ്റൊരു ഇന്ത്യൻ താരവും ബെംഗളൂരു എഫ് സിയുടെ റഡാറിലുണ്ട്. ഏതു വിദേശ താരത്തെയാണ് ബെംഗളൂരു എഫ് സി റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല.
പരിക്കേറ്റ വെനിസ്വേലൻ സ്ട്രൈക്കർ മികു ജനുവരിയോടെ ടീമിനൊപ്പം ചേരും എന്നതിനാൽ മികു ആയിരിക്കില്ല റിലീസ് ചെയ്യപ്പെടുക. ചെഞ്ചോ റിലീസ് ചെയ്യപ്പെടും എന്നാണ് സൂചനകൾ. ലീഗിൽ ഒരു ഗോൾ നേടിയത് ഒഴിച്ചാൽ ചെഞ്ചോ കാര്യമായി ബെംഗളൂരു ജേഴ്സിയിൽ തിളങ്ങിയിട്ടില്ല. ജനുവരി ട്രാൻസ്ഫർ വിൻഡോയിലാകും ബെംഗളൂരുവിന്റെ നീക്കങ്ങൾ നടക്കുക.
ബെംഗളൂരു എഫ് സി മാത്രമല്ല എല്ലാ ഐ എസ് എൽ ക്ലബുകളും സജീവമായി ട്രാൻസ്ഫർ വിൻഡോയിൽ ഇറങ്ങും എന്നാണ് വിവരങ്ങൾ.