ഭൂട്ടാൻ സൂപ്പർ താരം ചെഞ്ചോയ്ക്ക് എതിരെ നിയമനടപടിയുമായി താരത്തിന്റെ മുൻ ക്ലബായ മിനേർവ പഞ്ചാബ്. താരം ബെംഗളൂരുവിലേക്ക് കൂടുമാറിയതിന് ട്രാൻസ്ഫർ ഫീ ലഭിക്കാത്തതാണ് മിനേർവയെ ഇത്തരം നടപടികളിൽ എത്തിച്ചത്. ചെഞ്ചോയുടെ മിനേർവയുമായുള്ള കരാർ ഒരു വർഷത്തേക്കായിരുന്നു. പക്ഷെ കരാറിൽ രണ്ട് വർഷത്തേക്ക് കൂടെ മിനേർവ പഞ്ചാബിന് താല്പര്യമുണ്ടെങ്കിൽ കരാർ നീട്ടാമെന്നും പറയുന്നുണ്ട്. കരാർ അവസാനിക്കും മുമ്പ് ക്ലബ് വിടാൻ താരം ആഗ്രഹിച്ചാൽ താരമോ താരത്തെ സൈൻ ചെയ്യുന്ന ക്ലബോ ട്രാൻസ്ഫർ തുകയായി മിനേർവ ആവശ്യപ്പെടുന്ന തുക നൽകേണ്ടതുമുണ്ട്.
എന്നാൽ ഒരു വർഷത്തേക്കാണ് കരാർ എന്ന് ധരിച്ച് മിനേർവയുടെ അഭിപ്രായം ചോദിക്കാതെ ബെംഗളൂരു ചെഞ്ചോയുമായി കരാർ ഒപ്പിടുകയായിരുന്നു. താരമോ ബെംഗളൂരു എഫ് സിയോ ട്രാൻസ്ഫർ ഫീ നൽകണമെന്ന് ആയിരുന്നു മിനേർവയുടെ പക്ഷം. എന്നാൽ ഇതുവരെ താരമോ ബെംഗളൂരു എഫ് സിയോ പ്രതികരിക്കാത്തത് ആണ് പ്രശ്നം വഷളാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial