ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി തങ്ങളുടെ ഹോം സ്റ്റേഡിയമായ കണ്ടീരവയിൽ തന്നെ കളിക്കാം. ബെംഗളൂരുവിന് കണ്ടീര വിട്ടു നൽകാൻ കർണാടക ഗവൺമെന്റ് തീരുമാനിച്ചു. നേരത്തെ ക്ലബിന് ഗ്രൗണ്ട് വിട്ട് തരണമെന്നാവശ്യപ്പെട്ട് ക്ലബ് ഉടമ കോടതിയിൽ പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർണാടക ഗവണ്മെന്റിന്റെ പുതിയ തീരുമാനം. ഇതിനായി 80 ലക്ഷത്തോളം ബെംഗളൂരു ക്ലബ് നൽകേണ്ടതായി വരും.
ഐ എസ് എൽ സീസൺ അടുത്തതിനാൽ കണ്ടീരവ ഗ്രൗണ്ട് കളിക്ക് സജ്ജമാക്കാൻ ദിവസങ്ങൾ മാത്രമേ ബെംഗളൂരുവിന് ലഭിക്കുകയുള്ളൂ. ബെംഗളൂരു ചിലപ്പോൾ ആദ്യ മത്സരങ്ങൾ പൂനെയിൽ കളിക്കേണ്ടതായി വരും. നേരത്തെ പ്രശ്നങ്ങൾ കാരണം പൂനെയിൽർ ബലെവദി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി താൽക്കാലികമായി ഉപയോഗിക്കാൻ ബെംഗളൂരു എഫ് സി തീരുമാനിച്ചിരുന്നു.
കണ്ടീരവ സ്റ്റേഡിയവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളാണ് ബെംഗളൂരു എഫ് സിയെ നേരത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നത്.ബെംഗളൂരു എഫ് സിയും കർണാടക അത്ലറ്റിക്സ് അസോസിയേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളോടെ ആരംഭിച്ച പ്രശനത്തിനാണ് ഇതോടെ താൽക്കാലിക പരിഹാരം ആയിരിക്കുന്നത്.