ബെംഗളൂരു എഫ് സിയുടെ സ്പോൺസറായി വൻ കമ്പനി എത്തുന്നു. സൗത്ത് കൊറിയൻ വാഹന നിർമ്മാണ കമ്പനി ആയ കിയ മോടോർസ് ആണ് ബെംഗളൂരുവുമായി കരാർ ഒപ്പിടുന്നത്. കൊറിയയിലെ രണ്ടാമത്തെ മികച്ച വാഹന നിർമ്മാണ കമ്പനിയാണ് കിയ. ഇത്ര കാലവും ക്ലബ് ഉടമകളായ ജെ എസ് ഡബ്ല്യു തന്നെ ആയിരുന്നു ബെംഗളൂരുവിന്റെ സ്പോൺസേഴ്സും. എന്നാൽ ആദ്യമായി പുറത്തുള്ള കമ്പനിക്ക് സ്പോൺസർഷിപ്പ് കൊടുത്തിരിക്കുകയാണ് ബെംഗളൂരു.
ഒക്ടോബര്‍ അഞ്ചിന് പുതിയ സ്പോൺസറെ ബെംഗളൂരു എഫ് സി ഔദ്യോഗികമായി അറിയിക്കും. നിരവധി സ്പോർട്സ് ടീമുകളായും സ്പോർട്സ് ഇവന്റുകളുമായും സ്പോൺസർഷിപ്പ് ഉണ്ടാക്കിയിട്ടുള്ള ടീമാണ് ബെംഗളൂരു എഫ് സി. റഷ്യൻ ക്ലബായ സ്പാർട്ക് മോസ്കോ, സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ ടീമുകളായും കിയക്ക് കരാർ ഉണ്ട്.
ഒക്ടോബർ അഞ്ചിന് ബെംഗളൂരുവിൽ കലിംഗ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഈ നീക്കം ഔദ്യോഗികമാകും.