10.5 ഓവറില്‍ കേരളത്തെ തറപ്പറ്റിച്ച് ബംഗാള്‍, ആറ് പോയിന്റ് സ്വന്തം

Sports Correspondent

കേരളത്തിനെതിരെ മൂന്നാം ദിവസം തന്നെ വിജയം ഉറപ്പാക്കി ബംഗാള്‍. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 115 റണ്‍സില്‍ അവസാനിപ്പിച്ച് വിജയ ലക്ഷ്യമായ 48 റണ്‍സ് 10.5 ഓവറിലാണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ബംഗാള്‍ മറികടന്നത്. 15 റണ്‍സുമായി പുറത്താകാതെ നിന്ന ബംഗാള്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനും 19 റണ്‍സ് നേടിയ കൗശിക് ഘോഷുമാണ് വിജയം എളുപ്പത്തിലാക്കിയത്. ആദ്യ ഇന്നിംഗ്സില്‍ ശതകം നേടിയ അഭിഷേക് കുമാര്‍ രാമന്‍ വേഗത്തില്‍ പുറത്തായി.

സന്ദീപ് വാര്യറിനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.