അടുത്ത മാസം നടക്കുന്ന യൂറോ കപ്പിനായുള്ള സ്ക്വാഡ് ബെൽജിയം പ്രഖ്യാപിച്ചു. 26 അംഗ സ്ക്വഡാണ് പരിശീലകൻ മാർട്ടിനസ് ഇന്ന് പ്രഖ്യാപിച്ചത്. പ്രമുഖ താരങ്ങൾ എല്ലാം സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഫോമിൽ അല്ലായെങ്കിലും റയൽ മാഡ്രിഡ് താരം ഹസാർഡിനെ റൊബേർടോ മാർടിനെസ് ടീമിൽ ഉൾപ്പെടുത്തി. ഹസാർഡ് പരിക്ക് കാരണം അവസാന രണ്ടു സീസണുകളോളമായി ഫോമിലെത്താൻ ആവാതെ നിൽക്കുകയാണ്.
എന്നാൽ ഹസാർഡ് മുൻ കാലങ്ങളിൽ ബെൽജിയത്തിനായി നടത്തിയ ഗംഭീര പ്രകടനങ്ങൾ കണക്കിലെടുത്താണ് മർട്ടിനെസ് താരത്തെ സ്ക്വാഡിൽ നിൽനിർത്തിയത്. 2018 ലോകകപ്പിൽ ബെൽജിയത്തിന്റെ ഏറ്റവും മികച്ച താരം ഹസാർഡ് ആയിരുന്നു. ടീമിലെ മറ്റു പ്രമുഖ താരങ്ങളായ ലുകാകു, ഡിബ്രുയിൻ എന്നിവർ ഒക്കെ സ്ക്വാഡിൽ ഉണ്ട്. ഫ്രഞ്ച് ക്ലബായ റെന്നസിൽ കളിക്കുന്ന 18കാരൻ ജെറെമി ഡോകുവും ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റന്റെ താരം ലിയാണ്ട്രൊ ട്രൊസാർഡും ടീമിൽ ഇടം നേടി.
ജൂൺ 12ന് റഷ്യക്ക് എതിരെ ആണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. ഡെന്മാർക്ക്, ഫിൻലാൻഡ് എന്നിവരും ബെൽജിയത്തിന്റെ ഗ്രൂപ്പിൽ ഉണ്ട്.
Goalkeepers:
Thibaut Courtois (Real Madrid), Simon Mignolet (Club Brugge), Matz Sels (Strasbourg)
Defenders:
Dedryck Boyata (Hertha Berlin), Jason Denayer (Lyon), Jan Vertonghen (Benfica), Toby Alderweireld (Tottenham), Thomas Vermaelen (Vissel Kobe)
Midfielder:
Axel Witsel (Borussia Dortmund), Youri Tielemans (Leicester), Leander Dendoncker (Wolverhampton Wanderers), Kevin De Bruyne (Manchester City), Hans Vanaken (Club Brugge), Dennis Praet (Leicester), Thomas Meunier (Borussia Dortmund), Yannick Carrasco (Atletico Madrid), Thorgan Hazard (Borussia Dortmund), Timothy Castagne (Leicester), Nacer Chadli (Istanbul Basaksehir)
Forwards:
Eden Hazard (Real Madrid), Romelu Lukaku (Inter Milan), Michy Batshuayi (Crystal Palace), Christian Benteke (Crystal Palace), Dries Mertens (Napoli), Jeremy Doku (Rennes), Leandro Trossard (Brighton)