വെർഡർ ബ്രെമന്റെ തിരിച്ചുവരവ് വെറുതെ, ജർമ്മൻ കപ്പ് ഫൈനലിൽ കടന്ന് ബയേൺ മ്യൂണിക്ക്

- Advertisement -

ജർമ്മൻ കപ്പ് ഫൈനലിൽ കടന്ന് ബയേൺ മ്യൂണിക്ക്. ആവേശോജ്വലമായ മത്സരത്തിൽ വെർഡർ ബ്രെമന്റെ ശക്തമായ തിരിച്ചുവരവും മറികടന്നാണ് ബയേൺ ഫൈനലിൽ കടന്നത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബയേൺ ഇന്ന് വെർഡർ ബ്രെമനെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ലെവൻഡോസ്‌കിയും ഒരു ഗോളുമായി തോമസ് മുള്ളറും ബയേണിനെ ഫൈനലിലേക്കെത്തിച്ചു.

മത്സരത്തിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ഓസ്‍കോ, റാഷിക എന്നിവർ വെർഡർ ബ്രെമന്റെ ആശ്വാസ ഗോളുകൾ നേടി. ജർമ്മൻ കപ്പിൽ 37 ഹോം മത്സരങ്ങൾ ജയിച്ച വെർഡറിന് ഇന്ന് ആ ഭഗയും തുണയ്‌ക്കെത്തിയില്ല. ജർമ്മൻ കപ്പ് ഫൈനലിൽ ആർ ബി ലെപ്സിഗാണ് ബയേൺ മ്യൂണിക്കിന്റെ എതിരാളികൾ. കഴിഞ്ഞ വർഷം ഫ്രാങ്ക്ഫർട്ടിന്റെ മുന്നിൽ നഷ്ടപ്പെടുത്തിയ കിരീടമോഹങ്ങൾ ഈ വർഷം ബയേണിന് വീണ്ടെടുക്കാം.

Advertisement