മിന്നുന്ന പ്രകടനം തുണയായി: ബ്രയാൻ സരഗോസയെ റാഞ്ചി ബയേൺ

Nihal Basheer

20231206 130517
Download the Fanport app now!
Appstore Badge
Google Play Badge 1

ഗ്രാനഡയുടെ അതിവേഗ മുന്നേറ്റ താരം ബ്രയാൻ സരഗോസയെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. താരത്തിന്റെ റിലീസ് ക്ലോസ് ആയ 15 മില്യൺ യൂറോ ആണ് ജർമൻ ചാമ്പ്യന്മാർ മുടക്കുന്നത് എന്ന് മർക്കോസ് ബെനിറ്റോ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലോറിയൻ പ്ലെറ്റെൻബർഗ്, ഫാബ്രിസിയോ റൊമാനൊ തുടങ്ങിയവരും ട്രാൻസ്ഫർ ന്യൂസ് ശരി വെച്ചിട്ടുണ്ട്. ഇതോടെ അപ്രതീക്ഷിതമായ ഒരു താര കൈമാറ്റത്തിനാണ് ബയേൺ ചരട് വലിച്ചിരിക്കുന്നത്.
20231206 130454
22 രണ്ടുകാരനായ വിങ്ങർ അതി ഗംഭീരമായ സീസണിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഗ്രാനഡ ബി ടീമിലൂടെ എത്തിയ താരം 2021 മുതൽ സീനിയർ ടീം ജേഴ്‌സി അണിയുന്നുണ്ട്. ഇത്തവണ ബാഴ്‌സലോണക്കെതിരായ മത്സരത്തിൽ നേടിയ ഗോളുകൾ സരഗോസയിലേക്ക് കൂടുതൽ മാധ്യമ ശ്രദ്ധ ആകർഷിച്ചു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വേഗതയും ഡ്രിബ്ലിങ് പാടവവും പുറത്തെടുത്ത് നേടിയ ഗോളുകൾ ടീമിന് തുടക്കത്തിൽ ബാഴ്‌സക്കെതിരെ ലീഡ് എടുക്കാനും സഹായിച്ചു. ഒരു പക്ഷെ സീസണോടെ താരത്തിന്റെ റിലീസ് ക്ലോസും മാർക്കറ്റ് വാല്യൂവും കുത്തനെ കൂടുന്നത് കണക്ക് കൂട്ടി ആവും ബയേൺ നേരത്തെ ഈ ട്രാൻസ്ഫറിനായി ഇറങ്ങി തിരിച്ചത്. താരം ആദ്യ ഘട്ട മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതായാണ് വിവരം. 2028വരെയുള്ള കരാറിൽ ആണ് താരം ഒപ്പിടുന്നത്. എന്നാൽ സീസണിൽ തുടർന്നും ലോണിൽ ഗ്രാനഡയിൽ തന്നെ സരഗോസ തുടരും. അടുത്ത സീസണോടെ മാത്രമാകും താരത്തെ ബയേണിന്റെ ജേഴ്സിയിൽ കാണാൻ ആവുക.