ബുണ്ടസ് ലീഗ ചാമ്പ്യന്മാരായി ബയേൺ മ്യൂണിക്ക്. തുടർച്ചയായ എട്ടാം തവണയാണ് ബയേൺ കിരീടമുയർത്തുന്നത്. ക്ലബ്ബ് ചരിത്രത്തിലെ 29മത്തെ ബുണ്ടസ് ലീഗ കിരീടമാണിത്. ഇന്ന് നടന്ന മത്സരത്തിൽ വേർഡർ ബ്രെമനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയേൺ പരാജയപ്പെടുത്തിയത്. ബയേണിന്റെ പോളിഷ് സൂപ്പർ സ്റ്റാർ റോബർട്ട് ലെവൻഡോസ്കിയാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്. ജെറോം ബോട്ടാങ്ങാണ് ലെവൻഡോസ്കിയുടെ ഗോളിന് വഴിയൊരുക്കിയത്.
ഈ സീസണിലെ ബയേണിന് വേണ്ടിയുള്ള ഗോളുകളുടെ എണ്ണം 45 ആയി ഉയർത്താൻ ലെവൻഡോസ്കിക്കായി. ആഴ്സണലിന്റെ മുൻ ഡോർട്ട്മുണ്ട് താരം ഒബ്മയാങ്ങിന് പിന്നാലെ ഒരു സീസണിൽ 31 ഗോളുകൾ ജർമ്മൻകാരനല്ലാത്ത താരം കൂടിയായി ലെവൻഡോസ്കി. ബയേണിന്റെ യുവതാരം അൽഫോൺസോ ഡേവിസ് തന്റെ കരിയറിലെ ആദ്യ ചുവപ്പ് കാർഡും ഇന്നു കണ്ടു. രണ്ടാം പകുതിയിൽ, രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയതിനാണ് ഡേവിസ് ചുവപ്പ് കണ്ട് പുറത്ത് പോയത്. വേർഡർ ബ്രെമനെ അനായാസം പരാജയപ്പെടുത്തിയ ബയേൺ ജർമ്മൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിടുകയും ചെയ്തു.