ഇരട്ട ഗോളുകളുമായി ബെയ്ലി, ലെവർകൂസൻ ജർമ്മനിയിൽ ഒന്നാം സ്ഥാനത്ത്

Jyotish

ജർമ്മനിയിൽ കുതിപ്പ് തുടർന്ന് ബയേർ ലെവർകൂസൻ. ബുണ്ടസ് ലീഗയിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബയേർ ലെവർകൂസൻ ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തി. ലെവർകൂസന് വേണ്ടി ഇരട്ട ഗോളുകൾ ബെയ്ലി നേടിയപ്പോൾ വിർറ്റ്സും അലാരിയോയും ഓരോ ഗോൾ വീതം നേടി. ബോംഗാർട്നെരാണ് ഹോഫെൻഹെയിമിന്റെ ആശ്വാസ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ രണ്ട് ചുവപ് കാർഡുകൾ പിറന്നു. ഹോഫൻഹെയിമിന്റെ ഗ്രിലിഷും പോഷും ചുവപ്പ് കണ്ട് പുറത്തായപ്പോൾ 9 പേരുമായി കളിച്ച ഹോഫൻഹെയിം ബയേർ ലെവർകുസന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഈ ജയം കൊണ്ട് ബയേർ ലെവർകൂസൻ ബുണ്ടസ് ലീഗയിൽ യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തി. 25 പോയന്റുമായി ലെവർകൂസൻ ഒന്നാം സ്ഥാനത്തുള്ളപ്പോൾ 24 പോയന്റുമായി ലെപ്സിഗും ബയേണും പിന്നിലുണ്ട്. 21 പോയന്റുമായി വോൾഫ്സ്ബർഗ് ആണ് നാലാം സ്ഥാനത്തുള്ളത്.