ബാഴ്സലോണ ആരാധകർ ഏറെ ആഗ്രഹിച്ച കാര്യം നടന്നിരിക്കുകയാണ്. ബാഴ്സലോണ പ്രസിഡന്റ് ബാർതൊമെയു രാജി വെക്കാൻ തീരുമാനിച്ചു. അദ്ദേഹവും അദ്ദേഹത്തെ പിന്തുണക്കുന്ന ബോർഡും 24 മണിക്കൂറിനകം ഔദ്യോഗികമായി സ്ഥാനങ്ങളിൽ നിന്ന് ഒഴിയും. ബാഴ്സലോണ ആരാധകർ നടത്തിയ പോരാട്ടമാണ് ഈ രാജിയിലൂടെ ഫലത്തിൽ എത്തിയിരിക്കുന്നത്.
ബാർതൊമെവിനും മാനേജ്മെന്റിനും എതിരെ ലയണൽ മെസ്സി പരസ്യമായി രംഗത്ത് വന്നതിനു പിന്നാലെ ആരാധകരും ബാർതൊമെയുവിഎൻ എതിർക്കുന്ന ബാഴ്സലോണ അംഗങ്ങക്കും അവിശ്വാസ പ്രമേയത്തിനായുള്ള ഔദ്യോഗിക പ്രവർത്തികൾ ആരംഭിച്ചിരുന്നു. ഈ ശ്രമങ്ങക്ക് ഉയർത്തിയ സമ്മർദ്ദം ആണ് ബാർതൊമെയുവിനെ രാജിവെപ്പിച്ചത്.
ബാർതൊമെയുവിന്റെ കീഴിൽ ബാഴ്സലോണ ഒരുപാട് പിറകിലേക്ക് പോയിരുന്നു. കളത്തിലെ പ്രകടനങ്ങൾ മോശമായതും മികച്ച സൈനിംഗ് ഇല്ലാത്തതും ഒക്കെ നിരന്തരം കാറ്റലൻ ക്ലബിൽ പ്രശ്നങ്ങളായി ഉയർന്നു. പുതിയ ഭാരവാഹികളെ 90 ദിവസത്തിനകം പുതിയ തിരഞ്ഞെടുപ്പ് നടത്തി തീരുമാനിക്കും. അതുവരെ കാർലെസ് ടുസ്കസ് ബാഴ്സലോണയുടെ താൽക്കാലിക പ്രസിഡന്റാകും.