ചെൽസി താരം വില്ലിയനെ സ്വന്തമാക്കാൻ ബാഴ്സലോണ തയ്യാറെടുക്കുന്നു. 30 വയസുകാരനായ ബ്രസീൽ താരത്തിന് വേണ്ടി 50 മില്യൺ പൗണ്ട് വരെ നൽകാൻ ബാഴ്സ വാഗ്ദാനം ചെയ്‌തെങ്കിലും ചെൽസി നിരസിച്ചതായി റിപ്പോർട്ട്. ഇതിനിടെ വില്ലിയനെ പോലെ ഒരു കളിക്കാരൻ ജനുവരിയിൽ ടീം വിടുക എന്നത് അസാധ്യമാണെന്ന് ചെൽസി പരിശീലകൻ സാരി പ്രഖ്യാപിക്കുകയും ചെയ്തു.
ജൂലൈ മാസത്തിൽ വില്ലിയന് വേണ്ടി ബാഴ്സ 55 മില്യൺ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ചെൽസി അന്നും നിരസിച്ചതോടെയാണ് ബാഴ്സ മറ്റൊരു ബ്രസീൽ താരമായ മാൽകോമിനെ വാങ്ങിയത്. പക്ഷെ മാൽക്കം പ്രതീക്ഷക്ക് ഒത്ത പ്രകടനം നടത്താതെ വന്നതോടെയാണ് ബാഴ്സ വീണ്ടും വില്ലിയനെ ലക്ഷ്യം വെക്കുന്നത്.