ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിലെ പരാജയത്തിന് രണ്ടാം മത്സരത്തിൽ പരിഹാരം ചെയ്തു ബാഴ്‌സലോണ. എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ഹാൻസി ഫ്ലിക്കിന്റെ ടീം സ്വിസ് ടീം ആയ യങ് ബോയ്സിനെ തകർത്തത്. ആദ്യ പകുതിയിൽ 3 ഗോളുകൾക്ക് മുന്നിൽ എത്തിയ അവർക്ക് ആയി ലെവൻഡോവ്സ്കി, റഫീന്യ, ഇനിഗ മാർട്ടിനസ് എന്നിവർ ആണ് ഗോളുകൾ നേടിയത്.
രണ്ടാം പകുതിയിൽ സീസണിൽ ഉഗ്രൻ ഫോമിലുള്ള ലെവൻഡോവ്സ്കി രണ്ടാം ഗോളും നേടി ബാഴ്‌സയുടെ വലിയ ജയം ഉറപ്പിച്ചു. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് അലിയുടെ സെൽഫ് ഗോൾ ആണ് ബാഴ്‌സ ജയം പൂർത്തിയാക്കിയത്. ലെവൻഡോവ്സ്കിയുടെ ആദ്യ ഗോളിന് റഫീന്യയും രണ്ടാം ഗോളിന് ഇനിഗ മാർട്ടിനസും ആണ് അവസരം ഉണ്ടാക്കിയത്. അതേസമയം പെഡ്രിയുടെ പാസിൽ നിന്നാണ് ഇനിഗ മാർട്ടിനസ് ഗോൾ കണ്ടത്തിയത്.