തങ്ങളുടെ സ്പാനിഷ് മധ്യനിര താരം ഡാനി ഓൽമയുടെ രജിസ്‌ട്രേഷനു ആയി ബാഴ്‌സലോണ ഇനി കോടതിയിലേക്ക്. അവസാന നിമിഷങ്ങളിൽ ഓൽമയെയും, മറ്റൊരു താരം പൗ വിക്ടറിനെയും രജിസ്റ്റർ ചെയ്യാനുള്ള ശ്രമങ്ങൾ സ്പാനിഷ് ലാ ലീഗയും, സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും നിരസിക്കുക ആയിരുന്നു. ഫിനാഷ്യൽ ഫെയർ പ്ലെ നിയമങ്ങൾക്ക് കീഴിൽ ക്ലബിന്റെ ചിലവ് വരാൻ നിരവധി മാർഗങ്ങൾ ക്ലബ് സ്വീകരിച്ചു എങ്കിലും ഇതൊന്നും ലാ ലീഗ സമ്മതിച്ചില്ല.
നേരത്തെ ബാഴ്‌സലോണക്ക് ആയി മാത്രം നിയമ ഇളവ് നൽകുന്നതിന് എതിരെ മറ്റു സ്പാനിഷ് ക്ലബുകളും രംഗത്ത് വന്നിരുന്നു. ഇന്നലെ താരങ്ങളെ രജിസ്റ്റർ ചെയ്യാൻ ആവും എന്ന് പറഞ്ഞ ക്ലബ് പ്രസിഡന്റ് ലപോർട്ടെ താരങ്ങളോട് ഇന്ന് മാപ്പ് പറഞ്ഞു എന്നാണ് റിപ്പോർട്ട്. നിലവിൽ ഈ തീരുമങ്ങൾക്ക് എതിരെ കോടതിയെ സമീപിക്കുക മാത്രമാണ് ബാഴ്‌സലോണക്ക് മുന്നിലുള്ള ഏക വഴി. നിലവിൽ തങ്ങളുടെ ഭാവിയുടെ കാര്യത്തിൽ കഴിഞ്ഞ ട്രാൻസ്ഫർ വിപണിയിൽ ആർ.ബി ലൈപ്സിഗിൽ നിന്നു ബാഴ്‌സയിൽ എത്തിയ ഓൽമക്ക് അടക്കം കടുത്ത ആശങ്കയാണ് ഉള്ളത് എന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണക്ക് ആയി കളിക്കാൻ പറ്റാത്ത താരങ്ങളുടെ ഭാവി തുലാസിൽ ആണ്.