ബാഴ്സലോണയുടെ ലാലിഗ സീസണ് പരാജയത്തോടെ തുടക്കം. മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണയെ അത്ലറ്റിക്ക് ബിൽബാവോ ആണ് പരാജയപ്പെടുത്തിയത്. ഒരത്ഭുത ഫ്രീക്കിക്ക് ആയിരുന്നു കളിയുടെ അവസാന നിമിഷം അദൂരിസ് നേടിയ ബൈസൈക്കിൾ കിക്ക് ആണ് അത്ലറ്റിക്കിനെ വിജയിപ്പിച്ചത്. പുതിയ സൈനിംഗുകളായ ഗ്രീസ്മെനും ഡിയോങ്ങും ഒക്കെ ഇറങ്ങിയിരുന്നു എങ്കിലും ഇരുവർക്കും അത്ഭുതങ്ങൾ കാണിക്കാനായില്ല.
മെസ്സി ഇല്ലാതെ തുടങ്ങിയ ബാഴ്സലോണക്ക് ആദ്യ പകുതിയിൽ സ്ട്രൈക്കർ സുവാരസിനെയും പരിക്ക് കാരണം നഷ്ടമായി. ഇതോടെ പിറകോട്ട് പോയ ബാഴ്സക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാനും ആയില്ല. ഗ്രീസ്മെൻ സുവാരസിന് പകരം സ്ട്രൈക്കറായി കളിച്ചു എങ്കിലും അത്ലറ്റിക്ക് പ്രതിരോധം ഭേദിക്കാൻ ഗ്രീസ്മെനായില്ല. കളിയുടെ 89ആം മിനുട്ട ആയിരുന്നു അത്ലറ്റിക്കിന്റെ വിജയ ഗോൾ വന്നത്.കാപ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ആക്രൊബേറ്റ് ഫിനിഷോടെ ആണ് അദൂരിസ് വലയിൽ എത്തിച്ചത്.
2008ന് ശേഷം ആദ്യമായാണ് ബാഴ്സലോണ ലീഗിന്റെ ആദ്യ മത്സരത്തിൽ പരാജയപ്പെടുന്നത്.
റയൽ ബെറ്റിസിനെതിരെ ആണ് ബാഴ്സലോണ അടുത്ത മത്സരത്തിൽ നേരിടേണ്ടത്.