ഇതാണ് പുനർനിർമ്മാണം!! ഫ്രാങ്ക് കെസിയെ ബാഴ്സലോണ റാഞ്ചി!!

ബാഴ്സലോണ പഴയ ബാഴ്സലോണ ആകുന്നതിന്റെ പാതയിലാണ്. സാവിയും ലപോർടയും ഒരുമിച്ചതിനു ശേഷമുള്ള സൈനിംഗ് ഒക്കെ അങ്ങനെ ഒരു സൂചന ആണ് നൽകുന്നത്. ബാഴ്സലോണ ഇപ്പോൾ ഫ്രാങ്ക് കെസ്സിയെയും സൈൻ ചെയ്തിരിക്കുകയാണ്. മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസി ബാഴ്സലോണയുമായി കരാറിൽ എത്തിയതായി ഫബ്രിസിയോ ഇന്ന് അറിയിച്ചു. ഫ്രീ ട്രാൻസ്ഫറിൽ എത്തുന്ന താരം അടുത്ത സീസൺ മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ടാകും.

2026 വരെയുള്ള കരാർ താരം ഒപ്പുവെക്കും. 6.5മില്യൺ യൂറോ വർഷത്തിൽ കെസ്സിക്ക് വേതനമായി ലഭിക്കും. ഐവറി കോസ്റ്റ് ഇന്റർനാഷണൽ മിലാൻ മുന്നോട്ട് വെച്ച കരാർ നിരസിച്ചിരുന്നു.

ഐവറി കോസ്റ്റിനായി അമ്പതോളം തവണ കളിച്ചിട്ടുള്ള താരം 2017 ജൂലൈയിൽ ആണ് മിലാനിൽ എത്തിയത്. ആദ്യം ലോണിലും പിന്നീട് 2019ൽ സ്ഥിര കരാറിലും താരം മിലാന്റെ ഭാഗമായി. മിലാനായി ഇതുവരെ 190 മത്സരങ്ങളിൽ കളിച്ചിട്ടുള്ള കെസിക്ക് 30 തവണ ക്ലബിനായി സ്കോർ ചെയ്തിട്ടുണ്ട്.