ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾക്ക് ടെലിക്കാസ്റ്റ് ഇല്ല

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ. ഇന്ത്യയുടെ അടുത്ത രണ്ട് സൗഹൃദ മത്സരങ്ങൾക്കും ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാകില്ല. ബഹ്‌റൈൻ എഫ്‌എയുമായി ചേർന്ന് ബഹ്‌റൈനിനും ബെലാറസിനും എതിരായ ഇന്റർനാഷണൽ ഫ്രണ്ട്‌ലീസ് തത്സമയം സംപ്രേക്ഷണം ചെയ്യാനും സ്ട്രീം ചെയ്യാനും ഞങ്ങൾ പരമാവധി ശ്രമിച്ചു എങ്കിലും ബഹ്റൈന്റെ പിന്തുണയുടെ അഭാവവും തുടർന്നുള്ള സാങ്കേതിക സാധ്യതകളും കാരണം ഇന്ത്യയിൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ കഴിയില്ല എന്ന് എ ഐ എഫ് എഫ് അറിയിച്ചു.

രണ്ട് മത്സരങ്ങളുടെ പ്രക്ഷേപണ നിർമ്മാണവും ബഹ്റൈൻ ഫെഡറേഷനാണ് ചെയ്യേണ്ടത്. എന്നാൽ അവരുടെ സഹകരണ കുറവാണ് മത്സരം ടെലിക്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ കാരണം എന്നും എ ഐ എഫ് എഫ് പറഞ്ഞു. നീണ്ട കാലത്തിന് ശേഷം ആണ് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കളത്തിൽ ഇറങ്ങുന്നത്.