രണ്ടാം പാദത്തിൽ വൻ തിരിച്ചുവരവ്, ബാഴ്സലോണ വനിതകൾ ചാമ്പ്യൻസ്ലീഗ് പ്രീക്വാർട്ടറിൽ

Newsroom

ആദ്യ പാദത്തിൽ 3-1 എന്ന പരാജയം ഏറ്റുവാങ്ങിയ ബാഴ്സലോണ വനിതകൾ ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 32 കടക്കുമെന്ന് പലരും കരുതിയില്ല. എന്നാൽ ഇന്നലെ രാത്രി നടന്ന രണ്ടാം പാദ മത്സരത്തിൽ ബാഴ്സലോണ എല്ലാവരെയും ഞെട്ടിച്ച തിരിച്ചുവരവ് തന്നെ നടത്തി. BIIK കസിഗട്ടിനെതിരെ ആയിരുന്നു ബാഴ്സലോണയുടെ വൻ തിരിച്ചുവരവ്.

ഇന്നലെ രണ്ടാം പാദ മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചു. സ്വന്തം നാട്ടിലായിരുന്നു ബാഴ്സലോണയുടെ ഈ വിജയം. അഗ്രിഗേറ്റിം 4-3 എന്ന സ്കോറിന് ബാഴ്സലോണ വിജയിച്ചു. ബാഴ്സലോണക്കായി ഗുയിജാരോ, മാർത, ലേക മാർടെൻസ് എന്നിവരാണ് സ്കോർ ചെയ്തത്.