റുമാനയുടെ കന്നി ടി20 അര്‍ദ്ധ ശതകം വിഫലം, 14 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി പാക്കിസ്ഥാന്‍

Sports Correspondent

ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍ വനിതകള്‍. ഇന്ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിന്റെ വിജയമാണ് ആതിഥേയര്‍ നേടിയത്. ബംഗ്ലാദേശിന് വേണ്ടി ജഹനാര ആലം നാല് വിക്കറ്റും റുമാന അഹമ്മദ് തന്റെ കന്നി ടി20 അര്‍ദ്ധ ശതകവും നേടിയെങ്കിലും അത് ഫലവത്താകാതെ പോകുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ നിന്ന് 126/7 എന്ന സ്കോറാണ് നേടിയത്. ബിസ്മ മഹറൂഫ് 34 റണ്‍സ് നേടിയപ്പോള്‍ ഒമൈമ സൊഹൈല്‍ 33 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 112 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. പാക്കിസ്ഥാന് വേണ്ടി അനം ആമിന്‍ രണ്ട് വിക്കറ്റ് നേടി.