ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് കോച്ചായി ചുമതല വഹിക്കുന്ന റയാന്‍ കുക്ക് പറയുന്നത് ബംഗ്ലാദേശിന് പ്രശ്നം സൃഷ്ടിക്കുന്നത് ഉറ്റുനോക്കുവാന്‍ ഫീല്‍ഡിംഗ് റോള്‍ മോഡലുകള്‍ ഇല്ലാത്തതാണെന്നാണ്. തന്റെ നാടായ ദക്ഷിണാഫ്രിക്കയില്‍ ഏവരും ഉറ്റുനോക്കിയിരുന്നു ഫീല്‍ഡിംഗ് റോള്‍ മോഡല്‍ ജോണ്ടി റോഡ്സ് ആയിരുന്നു. റോഡ്സിനെ കണ്ട് ഒരു തലമുറ തന്നെ മികച്ച ഫീല്‍ഡര്‍മാരായി വന്നുവെന്നും കുക്ക് പറഞ്ഞു.
ഈ ജോണ്ടി റോഡ്സ് തന്റെ ആദ്യ കാലത്ത് റോള്‍ മോഡലാക്കിയിരുന്നത് കോളിന്‍ ബോളണ്ട് ആയിരുന്നുവെന്ന് കുക്ക് വെളിപ്പെടുത്തി. ഇതൊരു ഡെവലപ്മെന്റ് സൈക്കിളാണ്, ഒരു താരം ഉദിക്കുമ്പോള്‍ അവരെ കണ്ട് പത്ത് പുതിയ താരോദയം അടുത്ത തലമുറയിലുണ്ടാകുമെന്നും അതില്‍ ഒന്നോ രണ്ടോ പേര്‍ അടുത്ത തലമുറയുടെ റോള്‍ മോഡലുകളായി മാറുമെന്നും കുക്ക് പറഞ്ഞു.
ബംഗ്ലാദേശിനെ സംബന്ധിച്ച് അത്തരം ഒരു റോള്‍ മോഡല്‍ ഫീല്‍ഡിംഗില്‍ ഇല്ല. എന്നാല്‍ ഇപ്പോള്‍ ബ്രോഡ്കാസ്റ്റിംഗ് എല്ലാം മെച്ചപ്പെട്ട കാലത്ത് അണ്ടര്‍ 19 താരങ്ങളില്‍ നിന്ന് മികച്ച ഫീല്‍ഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ന്ന് വരുന്നുണ്ടെന്നും ഇവരാകും ഇനിയങ്ങോട്ടുള്ള മാനദണ്ഡമെന്നും കുക്ക് പറഞ്ഞു.
ഇപ്പോളത്തെ അന്താരാഷ്ട്ര താരങ്ങള്‍ക്കും തങ്ങളുടെ ഫീല്‍ഡിംഗ് മെച്ചപ്പെടുത്തി വരും തലമുറയ്ക്ക് പ്രഛോദനം ആകുവാനുള്ള കഴിവ് ഏറെയുണ്ടെന്നും അതിനാല്‍ തന്നെ ഇവര്‍ ഭാവിയിലെ ഫീല്‍ഡിംഗ് റോള്‍ മോഡലുകള്‍ ആയേക്കാമെന്നും കുക്ക് വെളിപ്പെടുത്തി.