“ബാലൻ ഡി ഓർ മെസ്സിയല്ല വാൻഡൈക് ആണ് നേടേണ്ടത്”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ ബാലൻ ഡി ഓറിന് അർഹൻ ലിവർപൂൾ താരം വാൻഡൈക് ആണെന്ന് ഡച്ച് പരിശീലകൻ റൊണാൾഡ് കോമൻ. ഈ സീസണിൽ ഉടനീളം നടത്തിയ വാൻഡൈകിന്റെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലൻ ഡി ഓർ പുരസ്കാരം വാൻഡഒക് നേടണമെന്ന് കോമാൻ അഭിപ്രായപ്പെടുന്നത്. ഈ സീസണിൽ പ്രീമിയർലീഗിലും ചാമ്പ്യൻസ് ലീഗിലുമായി തകർപ്പൻ പ്രകടനം വാൻഡൈക് കാഴ്ചവെച്ചിരുന്നു.

പ്രീമിയർ ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട വാൻഡൈക് കഴിഞ്ഞ ദിവസം ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. ഇപ്പോൾ ഹോളണ്ടിനൊപ്പം നാഷൺസ് ലീഗ് കിരീടത്തിന് അടുത്തും വാൻഡൈക് ഉണ്ട്. ബാലൻഡിഓർ വാൻഡൈക് അർഹിക്കുന്നു എന്നായിരുന്നു കൊമാന്റെ വാക്കുകൾ. എപ്പോഴും അറ്റാക്കിംഗ് താരങ്ങൾക്കാണ് ബാലൻഡിഓർ നൽകുന്നത്. എന്നെങ്കിലും ഒരു ഡിഫൻഡർക്ക് അത് നൽകേണ്ടതുണ്ട് എങ്കിൽ അത് ഇത്തവണ ആണെന്നും കൊമാൻ പറഞ്ഞു.

മെസ്സി മികച്ച താരമാണെന്നും എന്നാൽ ഇത്തരം പുരസ്കാരങ്ങൾ നൽകുമ്പോൾ നേടിയ കിരീടങ്ങൾ കണക്കിലെടുക്കണം എന്നും കൊമാൻ പറഞ്ഞു.