ഏഴാം ബാലൻ ഡിയോർ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു ലയണൽ മെസ്സി. 2000 തത്തിലും 2010 കളിലും നിലവിൽ 2020 കളിലും ബാലൻ ഡിയോർ നേടി മൂന്നു ദശാബ്തത്തിലും അവാർഡ് നേടുന്ന ആദ്യ താരം കൂടിയായ മെസ്സി തന്റെ നേട്ടത്തിൽ സന്തോഷം മറച്ചു വച്ചില്ല. കരിയറിൽ അവസാനത്തോട് അടുക്കുക ആണെങ്കിലും താൻ മികവ് തുടരാൻ ആണ് ശ്രമിക്കുക എന്നും മെസ്സി വ്യക്തമാക്കി. തന്റെ ബാഴ്‌സലോണ, പി.എസ്.ജി, അർജന്റീന സഹതാരങ്ങൾക്ക് നേട്ടത്തിൽ നന്ദി രേഖപ്പെടുത്തിയ മെസ്സി പുരസ്‌കാരം സഹതാരങ്ങൾക്ക് സമർപ്പിച്ചു.
അർജന്റീനക്ക് ആയി തന്റെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ആയതിൽ സന്തോഷം രേഖപ്പെടുത്തിയ മെസ്സി തനിക്ക് അവാർഡ് നേടാൻ ഏറ്റവും സഹായകമായത് കോപ അമേരിക്ക നേട്ടം ആണെന്നും കൂട്ടിച്ചേർത്തു. ബാലൻ ഡിയോറിന് ആയി റോബർട്ട് ലെവൻഡോസ്കിയോട് പോരാടാൻ ആയത് ബഹുമതി ആണെന്ന് പറഞ്ഞ മെസ്സി കഴിഞ്ഞ വർഷത്തെ പുരസ്‌കാരം ലെവൻഡോസ്കി അർഹിച്ചത് ആണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ ബാലൻ ഡിയോർ ഫ്രാൻസ് ഫുട്‌ബോൾ പോളണ്ട് താരത്തിന് നൽകേണ്ടതും ആയിരുന്നു എന്നും മെസ്സി പറഞ്ഞു. കോവിഡ് കാരണം 2020 ലെ ബാലൻ ഡിയോർ പുരസ്‌കാരം നൽകിയിരുന്നില്ല.