ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ തോല്‍വിയേറ്റു വാങ്ങി ബാല്‍ക്ക് ലെജന്‍ഡ്സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഏഴാം മത്സരത്തില്‍ പാക്തിയ പാന്തേഴ്സ് ടോപ് ഓര്‍ഡറിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 204/4 എന്ന പടുകൂറ്റന്‍ സ്കോറാണ് 20 ഓവറില്‍ നിന്ന് നേടിയത്. കാമറൂണ്‍ ഡെല്‍പോര്‍ട്ട് 48 പന്തില്‍ 6 സിക്സിന്റെ സഹായത്തോടെ 70 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് ഷെഹ്സാദ്(42), ഇഹ്സാനുള്ള ജനത്(47) എന്നിവരുടെ അടിച്ച് തകര്‍ത്താണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.
സമിയുള്ള ഷെന്‍വാരി(25), റഹ്മാനുള്ള ഗുര്‍ബാസ്(15) എന്നിവരും നിര്‍ണ്ണായക റണ്‍സുകള്‍ കണ്ടെത്തി. ലെജന്‍ഡ്സിനു വേണ്ടി ഗുല്‍ബാദിന്‍ നൈബ് 2 വിക്കറ്റ് നേടിയപ്പോള്‍ മിര്‍വൈസ് അഷ്റഫ് ഒരു വിക്കറ്റ് നേടി.
ശ്രീലങ്കന്‍ താരം ഇസ്രു ഉഡാനയുടെ 4 വിക്കറ്റ് നേട്ടത്തിനൊപ്പം സിയൗര്‍ റഹ്മാന്‍ ഷരീഫി മൂന്ന് വിക്കറ്റ് നേടിയാണ് പാക്തിയ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. 19 ഓവറില്‍ ബാല്‍ക്ക് 167 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മത്സരം 37 റണ്‍സിനു പാക്തിയ ലെജന്‍ഡ്സ് സ്വന്തമാക്കി. 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് നബി വെറും 15 പന്തുകളില്‍ നിന്നാണ് ഈ റണ്‍സ് നേടയിത്. 10 പന്തില്‍ 20 റണ്‍സ് നേടിയ ക്രിസ് ഗെയിലിനും അധിക നേരം ക്രീസില്‍ ചെലവഴിക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. കോളിന്‍ മണ്‍റോയും രവി ബൊപ്പാരയും 23 റണ്‍സ് വീതം നേടിയെങ്കിലും വേഗത്തില്‍ പുറത്തായി.