ബെയ്ല് എന്ന നായകൻ!! വെയിൽസ് ലോകകപ്പ് യോഗ്യതക്ക് ഒരു ജയം മാത്രം അകലെ

ഫിഫാ ലോകകപ്പ് പ്ലേ ഓഫിൽ ക്യാപ്റ്റൻ ഗരെത് ബെയ്ലിന്റെ ചിറകിലേറി വെയിൽസ് മുന്നേറുന്നു. ഇന്ന് പ്ലേ ഓഫ് സെമി ഫൈനലിൽ ഓസ്ട്രിയയെ നേരിട്ട വെയിൽസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ട് ഗോളുകളും നേടിയത് ക്യാപ്റ്റൻ ഗരെത് ബെയ്ല് ആയിരുന്നു. ആദ്യ പകുതിയിൽ 25ആം മിനുട്ടിൽ ഏവരെയും അത്ഭുതപ്പെടുത്തിയ ഫ്രീകിക്കിലൂടെ ആയിരുന്നു ബെയ്ലിന്റെ ആദ്യ ഗോൾ. ക്ലബിനൊപ്പം ഫുട്ബോൾ കളിക്കാനെ ആകാത്ത വിഷമം ഇന്ന് ബെയ്ക് തീർക്കുക ആയിരുന്നു.20220325 024224

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ബെയ്ല് വല കണ്ടെത്തി. ഒരു ഷോർട്ട് കോർണറിന് അവസാനം ആയിരുന്നു ബെയ്ലിന്റെ രണ്ടാം ഗോൾ. ഈ ഗോോ വന്നതിനു ശേഷം 64ആം മിനുട്ടിൽ സബിറ്റ്സറിലൂടെ വെയിൽസ് ഒരു ഗോൾ മടക്കി. ഒരു വലിയ ഡിഫ്ലക്ഷന്റെ സഹായത്തോടെ ആയിരുന്നു ആ ഗോൾ. ഈ ഗോൾ വന്നെങ്കിലും വെയിൽസ് വിജയമുറപ്പിച്ചു.

ഇനി പ്ലേ ഓഫ് ഫൈനലിൽ ഉക്രൈനോ സ്കോട്ട്‌ലൻഡോ ആകും വെയിൽസിന്റെ എതിരാളികൾ. ഉക്രൈൻ സ്കോട്ലൻഡ് മത്സരം ഇപ്പോൾ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്. 1958 മുതൽ ഒരു ലോകകപ്പ് യോഗ്യതക്കായി കാത്തിരിക്കുക ആണ് വെയിൽസ്.