വെള്ളി മെഡല്‍ അമൃത്സര്‍ തീവണ്ടി അപടകത്തില്‍ പെട്ടവര്‍ക്ക് സമര്‍പ്പിച്ച് ബജ്രംഗ് പൂനിയ
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി ഇന്ത്യയുടെ ബജ്രംഗ് പൂനിയ. 65 കിലോ വിഭാഗം പുരുഷ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് താരത്തിനു വെള്ളി നേടാനായത്. ഫൈനലില്‍ ജപ്പാന്റെ താകുടോ ഒടോഗുറോയാടാണ് പൂനിയ തോല്‍വിയേറ്റ് വാങ്ങിയത്. 9-16 എന്ന സ്കോറിനായിരുന്നു പരാജയം. ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
I want to dedicate this silver medal at World Wrestling Championships to the people died in the tragic Amritsar train accident. My deep condolences to their families. pic.twitter.com/oSsg3ABA2c
— Bajrang Punia 🇮🇳 (@BajrangPunia) October 22, 2018
ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ താരമാണ് ബജ്രംഗ് പൂനിയ. തന്റെ വെള്ളി മെഡല്‍ അമൃത്സറില്‍ തീവണ്ടിയപടകത്തില്‍ മരണപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.