കൊൽക്കത്ത ഡാർബി വീണ്ടും മോഹൻ ബഗാന് സ്വന്തം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ രണ്ടാം കൊൽക്കത്തൻ ഡാർബിയും മോഹൻ ബഗാന് സ്വന്തം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ തോൽപ്പിക്കാൻ എ ടി കെ മോഹൻ ബഗാന് ആയി. മോഹൻ ബഗാന്റെ ലീഗിലെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ലീഗിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-0ന് മോഹൻ ബഗാൻ തന്നെ ആയിരുന്നു വിജയിച്ചത്. പതിവ് പോലെ റോയ് കൃഷ്ണ തന്നെ ആണ് ഇന്നും ബഗാന്റെ ഹീറോ ആയത്.

ഒരു ഗോളും രണ്ട് അസിസ്റ്റും ഇന്ന് റോയ് കൃഷ്ണ സംഭാവന ചെയ്തു. 15ആം മിനുട്ടിൽ തിരിയുടെ അസിസ്റ്റിൽ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് തിരിയുടെ ഒരു സെൽഫ് ഗോൾ ഈസ്റ്റ് ബംഗാളിനെ തിരികെ കളിയിലേക്ക് കൊണ്ടു വന്നു. പക്ഷെ രണ്ടാം പകുതിയിൽ കളി വീണ്ടും ബഗാന്റെ വരുതിയിലായി. 72ആം മിനുട്ടിൽ കൃഷ്ണ ഒരുക്കിയ അസിസ്റ്റിൽ വില്യംസ് ഗോൾ നേടി. ബഗാൻ മുന്നിൽ എത്തി. 89ആം മിനുട്ടിൽ ഹാവിയർ ഹെർണാണ്ടസ് മൂന്നാം ഗോളും നേടി മൂന്ന് പോയിന്റ് ഉറപ്പിച്ചു. ആ ഗോളും ഒരുക്കിയത് കൃഷ്ണ ആയിരുന്നു.

ഈ വിജയത്തോടെ ഒന്നാം സ്ഥാനത്ത് ഉള്ള ബഗാന്റെ ലീഡ് അഞ്ച് പോയിന്റായി. മോഹൻ ബഗാന് 39 പോയിന്റും മുംബൈ സിറ്റിക്ക് 34 പോയിന്റുമാണ് ഉള്ളത്.