വെളിച്ചക്കുറവ് കാരണം മത്സരം നിർത്തി, ഇന്ത്യ ശക്തമായ നിലയിൽ

Staff Reporter

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം വെളിച്ചക്കുറവ് മൂലം മത്സരം നേടാതെ അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തിട്ടുണ്ട്. തുടക്കത്തിലേ തകർച്ചക്ക് ശേഷം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് രോഹിത് ശർമ്മ – രഹാനെ സഖ്യമാണ്.

രോഹിത് ശർമ്മ 117 റൺസ് എടുത്തും അജിങ്കെ രഹാനെ 83 റൺസ് എടുത്തും പുറത്താവാതെ നിൽക്കുന്നുണ്ട്. നേരത്തെ 39 റൺസിന് മൂന്ന് വിക്കറ്റ് നഷ്ട്ടപെട്ട നിലയിൽ നിന്ന് 185 റൺസിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ രഹാനെ- രോഹിത് സഖ്യമാണ് ഇന്ത്യയെ മികച്ച നിലയിൽ എത്തിച്ചത്.

ഇന്ത്യക്ക് വേണ്ടി മായങ്ക് അഗർവാൾ 10 റൺസ് എടുത്തും പൂജാര റൺസ് ഒന്നുമെടുക്കാതെയും ക്യാപ്റ്റൻ വിരാട് കൊഹ്‌ലി 12റൺസുമെടുത്താണ് പുറത്തായത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡ രണ്ട് വിക്കറ്റ് വീഴ്ത്തി.