ബാബർ അസത്തിന്റെ മികവിൽ പാകിസ്താൻ, തുടർച്ചയായ രണ്ടാം വിജയം

Newsroom

പാകിസ്താൻ ലോകകപ്പിനായുള്ള ഒരുക്കത്തിൽ ഒരു വിജയം കൂടെ നേടി. ഇന്ന് ത്രിരാഷ്ട്ര പരമ്പരയിൽ പാകിസ്താൻ ന്യൂസിലൻഡിനെ ആണ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ബാബർ അസത്തിന്റെ മികവിൽ 6 വിക്കറ്റിന്റെ വിജയമാണ് പാകിസ്താൻ നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 147-8 റൺസ് ആയിരുന്നു എടുത്തത്.

പാകിസ്താൻ 163547

36 റൺസ് എടുത്ത കോൺവേ, 31 റൺസ് എടുത്ത വില്യംസൺ, 32 റൺസ് എടുത്ത ചാപ്മാൻ എന്നിവർ ന്യൂസിലൻഡിനായി ബാറ്റു കൊണ്ട് തിളങ്ങി. 3 കിക്കറ്റ് എടുത്ത് ഹാരിസ് റഹൂഫ് പാകിസ്താൻ ബൌളിംഗിൽ മികച്ചു നിന്നു.

രണ്ടാമതു ബാറ്റി ചെയ്ത പാകിസ്താനെ ബാബറിന്റെ പുറത്താകാതെ നേടിയ 79 റൺസ് ആണ് വിജയലക്ഷ്യത്തിൽ എത്തിച്ചത്. 53 പന്തിൽ ആയിരുന്നു ബാബറിന്റെ ഇന്നിങ്സ്. 11 ബൗണ്ടറികൾ ബാബർ പായിച്ചു. ശദബ് ഖാൻ 34 റൺസുമായി നല്ല പിന്തുണ ബാബറിന് നൽകി.