വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ബാബര്‍ അസം

Sports Correspondent

പാക്കിസ്ഥാന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി ഒഴിഞ്ഞ് ബാബര്‍ അസം. 2023 ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം താരത്തിനെ ക്യാപ്റ്റന്‍സി സ്ഥാനത്തിൽ നിന്ന് പുറത്താക്കിയ ശേഷം മാര്‍ച്ച് 2024ൽ താരത്തെ വീണ്ടും ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.ടി20 ലോകകപ്പിൽ യുഎസ്എയോട് വരെ പരാജയപ്പെട്ടാണ് ബാബര്‍ അസമിന്റെ പുതിയ കാലഘട്ടം ആരംഭിച്ചത്.

Babarazam

അടുത്തിടെ പാക്കിസ്ഥാന്‍ ടെസ്റ്റ് ടീം ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ സൈറ്റായ എക്സിലൂടെയാണ് ബാബര്‍ അസം തന്റെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടിയാണ് ഈ തീരുമാനം എന്നാണ് ബാബര്‍ അസം വ്യക്തമാക്കിയിരിക്കുന്നത്.