ബാബർ അസം പാകിസ്ഥാൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ

Staff Reporter

പാകിസ്ഥാൻ ഏകദിന ഏകദിന ടീമിന്റെ ക്യാപ്റ്റനായി ബാബർ ആസാമിനെ നിയമിച്ചു. ജൂലൈ 1 മുതൽ തുടങ്ങുന്ന പുതിയ സീസണിലേക്കാണ് ബാബർ അസമിനെ ക്യാപ്റ്റനായി നിയമിച്ചത്. ഈ കാലഘട്ടത്തിൽ ഏഷ്യ കപ്പിനും ടി20 ലോകകപ്പിനു പുറമെ പാകിസ്ഥാൻ 9 ടെസ്റ്റ് മത്സരങ്ങളും ആറ് ഏകദിന മത്സരങ്ങളും 20 ടി20 മത്സരങ്ങളും കളിക്കും. നേരത്തെ ടി20യിലും ക്യാപ്റ്റനായി ബാബർ അസമിനെ നിയമിച്ചിരുന്നു. അതെ സമയം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി അസ്ഹർ അലി തന്നെ തുടരും.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ താരങ്ങളുടെ സെൻട്രൽ കോൺട്രാക്ട് വിവരങ്ങൾ പുറത്തുവിട്ട സമയത്താണ് പുതിയ ക്യാപ്റ്റനെയും തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ് അഹമ്മദിനെ മാറ്റിയത് മുതൽ പുതിയ ക്യാപ്റ്റനെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നില്ല.