ചെൽസി ക്യാപ്റ്റൻ സെസാർ ആസ്പിലികേറ്റ അത്ലറ്റികോ മാഡ്രിഡിൽ. നേരത്തെ ഇന്റർ മിലാനും ആയി കരാർ ധാരണയിൽ എത്തിയ താരത്തിന് ആയി അവസാന നിമിഷം ആണ് അത്ലറ്റികോ മാഡ്രിഡ് രംഗത്ത് വന്നത്. സ്പാനിഷ് താരത്തിന്റെ കുടുംബത്തിനും നാട്ടിലേക്ക് മടങ്ങാൻ ആണ് താൽപ്പര്യം എന്നതിനാൽ തന്നെ ഇന്റർ മിലാനെ ഒഴിവാക്കി താരം അത്ലറ്റികോ തിരഞ്ഞെടുക്കുക ആയിരുന്നു.
തങ്ങളുടെ മുൻ ക്യാപ്റ്റനോടുള്ള ബഹുമാനം കാരണം താരത്തെ ഫ്രീ ഏജന്റ് ആയി വിടാൻ ചെൽസി തീരുമാനിക്കുക ആയിരുന്നു. ഇതോടെ ഫ്രീ ഏജന്റ് ആയ താരം അത്ലറ്റികോ മാഡ്രിഡിൽ കരാർ ഒപ്പ് വെക്കും. 2 വർഷത്തേക്ക് 2025 വരെയുള്ള കരാറിൽ ആണ് സ്പാനിഷ് താരം അത്ലറ്റികോ മാഡ്രിഡിൽ കരാർ ഒപ്പ് വെക്കുക. ഈ ട്രാൻസ്ഫർ വിപണിയിൽ ചെൽസി വിടുന്ന മറ്റൊരു താരമാണ് ആസ്പി.